ഒന്നാന്തരം സ്വര്‍ണ മാസ്ക് ; വില 5 ലക്ഷം രൂപ

കൊവിഡ് കാലത്ത് മാസ്ക് അനിവാര്യമാണ്. പല നിറത്തിലും ആകൃതിയിലും ഗുണമേന്മകളിലും മാസ്‌കുകള്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ ഇതാ ഒരു പുത്തന്‍ താരോദയമായി സ്വര്‍ണ മാസ്‌ക് ചര്‍ച്ചയാകുന്നു.. സ്വര്‍ണ നിറം പൂശിയതല്ല, തനി സ്വര്‍ണ മാസ്ക്. വില അഞ്ച് ലക്ഷം രൂപ.

യുപിയിലെ ബപ്പി ലാഹിരി എന്ന പേരില്‍ അറിയപ്പെടുന്ന മനോജ് സെനഗറാണ് സ്വര്‍ണത്തില്‍ മാസ്‌ക് ഉണ്ടാക്കിയിരിക്കുന്നത്. മനോജ് ആനന്ദ് മഹാരാജ് എന്നൊരു വിളിപ്പേര് കൂടി ഇയാള്‍ക്കുണ്ട്. ശിവ് ശരണ്‍ മാസ്‌ക് എന്നാണ് മനോജ് സ്വര്‍ണ മാസ്‌കിന് നല്‍കിയിരിക്കുന്ന പേര്. മാസ്‌കിന് ഉള്ളിലായി 36 മാസത്തോളം പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ സൊല്യൂഷനുമുണ്ട്.

ബോളിവുഡ് ഗായകനും സംഗീത രചയിതാവുമായ ബപ്പി ലാഹിരിയെ പോലെ മനോജിനും സ്വര്‍ണത്തോട് വലിയ കമ്പമാണ്. 250 ഗ്രാം വരുന്ന നാല് സ്വര്‍ണ മാലകള്‍ ധരിച്ചിരിക്കുന്ന മനോജിന്റെ കാതിലും കൈയിലുമെല്ലാം സ്വര്‍ണമുണ്ട്. കൂടാതെ ബെല്‍റ്റും റിവോള്‍വറിന്റെ കവറും സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാണ്‍പൂരിലെ സ്വര്‍ണ ബാബ എന്നും മനോജിന് വിളിപ്പേരുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *