Flash News

ഒമിക്രോൺ വ്യാപനം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ 14 നഗരങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയക്കുകയായിരുന്നു. ഇതിൽ അടിയന്തര നടപടികൾ കൈക്കൊള്ളാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജനവാസം അധികമുള്ള വലിയ നഗരങ്ങളിലും പരിസരപ്രദേശത്തുമാണ് ഒമിക്രോൺ കേസുകൾ പെട്ടന്ന് വർധിക്കുന്നത്. മരണനിരക്ക് ഉയരാതെ ശ്രദ്ധിക്കാനും കുറയ്ക്കാനും എത്രയും പെട്ടന്ന് തന്നെ നടപടിയെടുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

നിലവിൽ യാത്ര ചെയ്യാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. 1,000 ന് അടുത്ത് ഒമിക്രോൺ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈയൊരു സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത് (263 ) ഡൽഹിയിലാണ്. മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാൻ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ കണക്കുകൾ.

Comments: 0

Your email address will not be published. Required fields are marked with *