ഒരു ക്യാരറ്റ് വീതം കഴിച്ചാലോ?

ക്യാരറ്റ് പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. ആരോഗ്യത്തിന് വേണ്ടി നമ്മൾ ക്യാരറ്റ് ജ്യൂസ് കഴിക്കാറുണ്ട്. ജ്യൂസ് കഴിച്ചില്ലെങ്കിലും ഒരു ക്യാരറ്റ് വീതം എന്നും കഴിച്ചാൽ അത് ആരോഗ്യത്തിനും മനസിനും നല്ലതാണ്.ക്യാരറ്റ് കഴിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ഉണ്ടാവുന്നതെന്ന് നോക്കാം.

*കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പച്ചക്കറി. അതിലെ വൈറ്റമിന്‍ എ പോലുളളയാണ് ഗുണം നല്‍കുന്നത്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്. ഇവയെല്ലാം കണ്ണിന്റെ ആരോഗ്യം വളരെയധികം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.

*ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി ആരോഗ്യത്തിന് കൂടി ഏറെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിനുകളായ എ, സി എന്നിവയെല്ലാം ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ് എന്നത്. ഒരു ദിവസം ഒരു കാരറ്റ് വീതം കഴിക്കുന്നത് ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തും, കാരണം ഇത് നിർജ്ജലീകരണം തടയുന്നു.

*കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വൻകുടൽ ക്യാന്‍സര്‍, സ്തനാർബുദം, വയറ്റിലെ അർബുദം എന്നിവ പോലുള്ള ചില തരം ക്യാൻസറുകൾക്കെതിരെ ഒരു സംരക്ഷണ ഫലം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

*ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ പച്ചക്കറി. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ നാശം ഫലപ്രദമായി തടയുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തോല്‍പാദനത്തിന് സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇത് രക്തപ്രവാഹത്തേയും ഇതു വഴി ഓക്‌സിജന്‍ എത്തുന്നതിനുമെല്ലാം സഹായിക്കുന്നു.

*ക്യാരറ്റിലെ വൈറ്റമിൻ എ പോലുള്ള ചില പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിയന്ത്രിക്കുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *