ഒളിച്ചോടാന്‍ ക്ഷണിച്ച ആരാധകന് നിരഞ്ജനയുടെ തകര്‍പ്പന്‍ മറുപടി

ചെറുതെങ്കിലും ഒരു പിടി മികച്ച വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് നിരഞ്ജന അനൂപ്. അഭിനേത്രി എന്ന ലേബലിനേക്കാള്‍ ഉപരി മികച്ച ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് നിരഞ്ജന. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടിയുടെ ഒരു ചോദ്യോത്തര വേളയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

ആരാധകരുടെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന യുവനായികമാരാണ് ഇപ്പോഴുള്ളവരില്‍ ഏറെയും. നിരഞ്ജനയ്ക്ക് അത്ര വലിയ കടുകട്ടി വാക്കുകള്‍ പ്രയോഗിക്കേണ്ടി വന്നില്ലെങ്കിലും കൃത്യമായി മറുപടി നല്‍കാനായി എന്നതാണ് സത്യം. ആരാധകരല്ലേ.. പിണക്കാനും പറ്റില്ല, ഒരു പരിധിയില്‍ കൂടുതല്‍ ഇണക്കാനും കഴിയില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ താരങ്ങള്‍ എല്ലാം.

ചോദ്യാത്തര വേളയില്‍ ഒരു ആരാധകന്‍ അല്പം ആരാധന മൂത്താണ് താരത്തെ ഒളിച്ചോടാനായി ക്ഷണിച്ചത്. ‘വാ.. നമുക്ക് ഓളിച്ചോടാം.’ എന്ന ആരാധകന്റെ ആവശ്യം കേട്ട നടിയുടെ മറുപടി ഇങ്ങനെ: ‘എനിക്ക് പ്രേമവുമില്ല, പ്രേമിക്കാന്‍ ആഗ്രഹവുമില്ല. റ്റാറ്റ. ബൈ ബൈ’.

ലോഹം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ നടി ഇര, ബിടെക്, ചതുര്‍മുഖം തുടങ്ങിയ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രങ്ങളിലും താരം മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം വിദ്യാര്‍ത്ഥിനി കൂടിയാണ് താരം.

Comments: 0

Your email address will not be published. Required fields are marked with *