Flash News

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

 

ആന്ധ്രാപ്രദേശിൽ സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പ്രകാശം ജില്ലയിൽ തിമ്മരാജുപള്ളയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.

ഹൈദരാബാദിൽ നിന്ന് പ്രകാശം ജില്ലയിലെ ചിരാലയിലേക്ക് പോവുകയായിരുന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തീപടരുന്നത് കണ്ടയുടൻ ഡ്രൈവർ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയത് വലിയ അപകടം ഒഴിവായി.

Comments: 0

Your email address will not be published. Required fields are marked with *