ഓരോ കഥാപാത്രത്തിനും പ്രത്യേക പെര്‍ഫ്യൂം; കഥാപാത്രത്തിന്റെ വ്യത്യസ്തതയ്ക്കായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച നടനാണ് ടോവിനോ തോമസ്. ഒരേ വര്‍ഷം തന്നെ മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട് താരം. ഒരേ സമയം പല സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങിനെയാണ് കഥാപാത്രങ്ങളോട് ഇണങ്ങി ചേരാന്‍ സാധിക്കുന്നതെന്ന് പറയുകയാണ് ടൊവിനോ തോമസ്. തന്റെ ഓരോ കഥാപാത്രത്തിനും ഓരോ പെര്‍ഫ്യൂം ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ഓരോ സിനിമയിലും വ്യത്യസ്തമായ ലുക്ക് ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഓരോ സിനിമയിലും കഥാപാത്രങ്ങളുടെ രൂപം ഓരോ പോലെയാവുമ്പോള്‍, ഞാന്‍ കാണുന്നത് ആ കഥാപാത്രങ്ങളെയാണ്. ഒരു വ്യത്യസ്തയ്ക്കായി ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്യും.

ചിലപ്പേള്‍ തടി കുറക്കും, താടി വളര്‍ത്തും, അല്ലെങ്കില്‍ പുരികം വളര്‍ത്തുക. അങ്ങനെ ചെറിയ മാറ്റങ്ങള്‍ എന്നില്‍ ഞാന്‍ വരുത്തും. കളയ്ക്ക് വേണ്ടി ഞാന്‍ എന്റെ പുരികം വളര്‍ത്തി. പിന്നെ ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ കാണുന്നത് ഷാജിയെ ആയിരിക്കും. ടൊവിനോയെ അല്ല. മറ്റൊരു കാര്യം ഞാന്‍ ചെയ്യുന്നത് വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ്. ഓരോ കഥാപാത്രത്തിനും ഞാന്‍ പ്രത്യേക പെര്‍ഫ്യൂമായിരിക്കും ഉപയോഗിക്കുക. അത് സിനിമ ഷൂട്ടിങ്ങ് തുടങ്ങി അവസാനിക്കും വരെ അത് തന്നെ ഉപയോഗിക്കും. അപ്പോള്‍ എനിക്ക് കൂടുതലായി ആ കഥാപാത്രത്തിലേക്ക് ഇണങ്ങിച്ചേരാന്‍ സാധിക്കുമെന്നും താരം പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *