ഓര്‍മ്മ ശക്തിയില്‍ റെക്കോര്‍ഡ് നേട്ടവുമായി നാല് വയസ്സുകാരന്‍

ഓര്‍മ്മ ശക്തിയില്‍ റെക്കോര്‍ഡ് നേട്ടവുമായി നാല് വയസ്സുകാരന്‍

ഓര്‍മ്മ ശക്തിയുടെ കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മിടുക്കന്‍. പ്രായമോ വെറും നാല് വയസ്സ് മാത്രം. ഈ പ്രായത്തിനിടയില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്റര്‍നാഷ്ണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഐന്‍ ഇര്‍ഷാദ് എന്ന ഈ ചൈല്‍ഡ് പ്രോഡിജി ഇടം നേടി വിസ്മയം തീര്‍ക്കുകയാണ്.

അസാധാരണമായ അറിവും ഓര്‍മ്മ ശക്തിയും ഉണ്ട് ഈ മിടുക്കന്. കടല്‍ജീവികളുടെ പേരുകളും, ശാസ്ത്രം, പീരിയോഡിക് ടേബിളിലെ മൂലകങ്ങള്‍, ഗ്രഹങ്ങള്‍, ശാസ്ത്രജ്ഞന്മാര്‍ എന്നീ വിഷയങ്ങളിലുള്ള പ്രാഗത്ഭ്യവും ആണ് ഈ മിടുക്കനെ റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. ഇതിനു പുറമേ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളെ കുറിച്ചും വാഹനങ്ങളുടെ ലോഗോയെ കുറിച്ചും എല്ലാം നല്ല അറിവുണ്ട് ഐന്‍ ഇര്‍ഷാദിന്.

അമേരിക്കയിലാണ് മാതാപിതാക്കള്‍ക്കൊപ്പം ഐന്‍ ഇര്‍ഷാദ് താമസിക്കുന്നത്. അലബാമ സര്‍വകലാശാലയില്‍ റിസര്‍ച്ച് സയന്റിസ്റ്റാണ് ഈ അത്ഭുത ബാലന്റെ പിതാവ് ഡോ. ഇര്‍ഷാദ്. മാതാവ് നബീല കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് ബിരുദധാരിയാണ്. പ്രീ – കെ വിദ്യാര്‍ത്ഥിയാണ് ഐന്‍ ഇര്‍ഷാദ്.

Comments: 0

Your email address will not be published. Required fields are marked with *