ഓലയും കരിമ്പും മാത്രമല്ല, ഹെൽമെറ്റും ഈ ആനയ്ക്ക് ഇഷ്ടമാണ്

ആനകൾ കരിമ്പും ഓലയും ശർക്കരയുമൊക്കെ കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഹെൽമെറ്റ് കഴിക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ഹെൽമെറ്റ് കഴിക്കുന്ന ഒരു ‘പാവം കാട്ടാന’യുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുവാഹത്തിയിലെ നാരംഗിക്കടുത്തുള്ള സത്ഗാവ് സൈനിക ക്യാമ്പിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.

സൈനിക ക്യാമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ അടുത്ത് ആന വരികയും വണ്ടിയിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് എടുത്ത് വായിലാക്കി നടന്നകലുകയുമായിരുന്നു. ‘എനിക്ക് എന്റെ ഹെൽമെറ്റ് നഷ്ടമായി. ഇനി ഞാൻ എങ്ങനെ പോകും?’ എന്ന് വാഹനത്തിന്റെ ഉടമ പറയുന്നതും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

ഭക്ഷണം തേടി കാട്ടാനകൾ പലപ്പോഴും അടുത്തുള്ള ആംചാങ് വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തേക്ക് നടക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആനയും ആംചാങ് വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങിയാണ് സൈനിക ക്യാമ്പിൽ പ്രവേശിച്ചത്. സംഭവം ഹെൽമെറ്റിന്റെ ഉടമ തന്നെയാണ് ഫോണിൽ പകർത്തി ഇന്റർനെറ്റിൽ പങ്കുവെച്ചത്.

വീഡിയോ കാണാം : https://www.indiatoday.in/trending-news/story/-wild-elephant-eats-helmet-in-viral-video-from-guwahati-watch-1813075-2021-06-10?jwsource=cl

Comments: 0

Your email address will not be published. Required fields are marked with *