കങ്കണയുടെ കുതിരസവാരി വീഡിയോ വൈറല്‍

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ന് കൈയ്യടികള്‍ കൊണ്ട് നിറയുകയാണ്. മികച്ച അഭ്യാസിയുടെ വേഷത്തില്‍ കുതിര സവാരി നടത്തി ഞായറാഴ്ചയെ മനോഹരമാക്കിയ സന്തോഷമാണ് താരം വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പങ്കുവെച്ച പോസ്റ്റില്‍ ഇതിനോടകം തന്നെ രണ്ടായിരത്തില്‍ പരം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

‘ഇന്നത്തെ പ്രഭാത കുതിര സവാരി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയാണ് താരം കുതിരപ്പുറത്തു സവാരി നടത്തുന്നത്. താരത്തിന്റെ കുതിരസവാരിയെ ആരാധകര്‍ വാനോളം പ്രശംസിക്കുന്നുമുണ്ട്.

മണികര്‍ണിക – ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന സിനിമയ്ക്കു വേണ്ടി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നടി കുതിരസവാരി അഭ്യസിച്ചിരുന്നു. തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയ ‘തലൈവി’യാണ് കങ്കണയുടെ അടുത്ത് വരാനിരിക്കുന്ന ചിത്രം. മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിദ്ദ എന്ന ചിത്രത്തിലും നടി വേഷമിടുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *