Flash News

കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. 1.200 കിലോഗ്രാം കഞ്ചാവുമായി ബ്രിട്ടോലാലാണ് (35) പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കുമായാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ പ്രേമചന്ദ്രൻനായർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ,അനീഷ്, സതീഷ്കുമാർ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Comments: 0

Your email address will not be published. Required fields are marked with *