കടയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറിയാൽ എന്ത് ചെയ്യും? വീഡിയോ വൈറല്‍

ഒരു പാമ്പിനെക്കണ്ടാൽ സാധാരണ എന്ത് ചെയ്യും? ഓടും. അങ്ങനെ ഓടുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തായ്‌ലൻഡിലെ ഒരു കടയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.

ജൂൺ എട്ടിന് തായ്‌ലൻഡിലെ ചോൻ ബുരിയിലെ ഒരു കടയിൽ പാമ്പ് വരികയും ജീവനക്കാരി ഭയന്നോടുകയുമായിരുന്നു. വീഡിയോയിൽ ഒരു സ്ത്രീ കടയിലെ മേശയ്ക്കരികിൽ നിന്നും സാധനങ്ങൾ പരിശോധിക്കാനായി നടക്കുന്നതായി കാണാം. ഇതിനിടയിൽ, ഒരു പാമ്പ് വാതിലിലൂടെ കടയിലേക്ക് ഇഴഞ്ഞു കയറുന്നു. പാമ്പിനെ കാണുന്ന യുവതി ഭയം കാരണം കടയിൽ നിന്നും പുറത്തേക്ക് ഓടി. കടയിലെ സിസിടിവി ദൃശ്യങ്ങൾ വൈറൽഹോഗാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്.

38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ നിരവധി പേരാണ് കണ്ടത്. രസകരമായ പല അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

വീഡിയോ കാണാം : https://youtu.be/RKi8TBp3U_w

Comments: 0

Your email address will not be published. Required fields are marked with *