കടലില്‍ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന ഭീമാകാരനായ ആന ; ഇത് പ്രകൃതിയുടെ വിസ്മയം

ഐസ് ലാന്റിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ബിസ്മാർക്ക്. ഇവിടെ എത്തിയാൽ ഒരു ഭീമാകാരനായ ആന കടലിൽ തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്നത് കാണാം. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായി രൂപംകൊണ്ട ഈ പാറ എലിഫെന്റ് റോക്ക് എന്നാണ് അറിയപ്പെടുന്നത്. ആനയുടെ തലയുടെ ആകൃതിയിലുള്ളതാണ് ഈ പാറ.

അറ്റ്‌ലാന്റിക് സമുദ്രത്തിൽ ദാഹം അകറ്റാനായി തുമ്പിക്കൈ താഴ്ത്തി നിൽക്കുകയാണോ ഈ ആനയെന്ന് സഞ്ചാരികൾക്ക് സംശയം തോന്നാം. അത്രമേൽ ജീവൻ തുടിക്കുന്ന കലാസൃഷ്ടിയാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ബസാൾട്ട് എന്നറിയപ്പെടുന്ന ശിലകളാണ് പാറയ്ക്ക് ഈ രൂപം നൽകുന്നത്. എൽഫെൽ അഗ്നിപർവത നിരകളിൽ ഒന്നിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് എലിഫെന്റ് റോക്ക് രൂപം കൊണ്ടതെന്ന് ചരിത്രം പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *