Flash News

കടല്‍ തീരത്ത് പൂര്‍ണനഗ്നരായി നൂറോളം പേര്‍! ഇന്‍സ്റ്റലേഷന്‍ തീര്‍ത്ത് കലാകാരന്‍

നൂറുകണക്കിന് ആളുകള്‍ ശരീരത്തില്‍ വെള്ള പൂശി ചാവുകടലിന് അടുത്തുള്ള മരുഭൂമിയിലൂടെ നടക്കുന്ന ദൃശ്യങ്ങളുമായി അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്ക്. പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും ചാവുകടല്‍ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയതെന്ന് സ്‌പെന്‍സര്‍ പറയുന്നു.

ദക്ഷിണ ഇസ്രയേല്‍ ടൂറിസം മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈ ഇസ്റ്റലേഷന്‍ ഒരുക്കിയത്. 54 കാരനായ ഫോട്ടോഗ്രാഫര്‍ ഇത് മൂന്നാം തവണയാണ് ചാവുകടല്‍ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്.

1990 മുതല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തില്‍ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് സ്‌പെന്‍സര്‍. ഇതിന് മുമ്പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി പൂര്‍ണ നഗ്നത ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിച്ചിരുന്നു. 2016 ന് 130 സ്ത്രീകളെ പൂര്‍ണ നഗ്നരാക്കിയാണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *