കണ്ണിനെ മയക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ വീഡിയോ വൈറല്‍

തികച്ചും ശാസ്ത്രീയമായ രീതിയിൽ പ്രേക്ഷകരിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ മാജിക്‌. നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ജാലവിദ്യകൾ നമുക്ക് പൊതുവെ ഒരു ആവേശമാണ്. മാത്രമല്ല അവയിൽ ഒളിഞ്ഞു കിടക്കുന്ന ചെറിയ ‘ട്രിക്കു’കളെ തേടി പോകാനും നമ്മൾ മുതിരാറുണ്ട്. അത്തരം ഒരു കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു ടിവി ഷോയ്ക്ക് വേണ്ടി മാജിക്‌ അവതരിപ്പിക്കുന്ന ജാലവിദ്യക്കാരന്റെ വീഡിയോ ആണ് അത്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഉപയോഗിച്ച് കാണികളെ വേറെ തലത്തിലേക്ക് കൊണ്ടെത്തിക്കാൻ ഈ ജാലവിദ്യക്കാരന് സാധിക്കുന്നുണ്ട്. ഒരു ടേൺ ടേബിളിൽ കറങ്ങുന്ന വിൻഡോ ആണ് അദ്യം വീഡിയോയിൽ കാണുന്നത്. പിന്നീട് ഒരു പേന ആ വിൻഡോയിലേക്ക് കടത്തി വെച്ച് വീണ്ടും കറക്കുന്നതായി കാണാം. ആ സമയം പേന തനിയെ വിൻഡോയുടെ ഉള്ളിലൂടെ പൂർണമായി കറങ്ങുന്ന തരത്തിൽ നമുക്ക് അനുഭവപെടും.

കൂടാതെ യഥാർത്ഥത്തിൽ ട്രപസോയിഡ് ആകൃതിയിലുള്ള വിൻഡോ കാണികൾക്ക് കാണപ്പെടുന്നത് ചതുരാകൃതിയിൽ അണെന്നതും കണ്ണിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തരം ജാലവിദ്യയാണ്. ഓസ്ട്രേലിയൻ ടിവി ഷോ ആയ ക്യൂറിയോസിറ്റി ഷോയുടെ വീഡിയോ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൂടാതെ കണ്ണുകളെ കബളിപ്പിക്കുന്ന ഈ വിഡിയോയ്ക്ക് 18,000 ആളുകളുടെ അഭിപ്രായങ്ങളും ലഭിച്ചു.

വിഡിയോ കാണാം : https://twitter.com/DrewCoffman/status/1404475707917361156?s=19

Comments: 0

Your email address will not be published. Required fields are marked with *