കണ്‍പീലികള്‍ സുന്ദരമാക്കാന്‍ ഇതാ ചില സൂപ്പര്‍ ടിപ്സ്

സുന്ദരമായ കണ്‍പീലികള്‍ പലരും ആഗ്രഹിക്കാറുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനവും ചെറുതല്ല. ബ്യൂട്ടിപാര്‍ലറിലും മറ്റും പോകാതെ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ നമുക്ക് കണ്‍പീലികള്‍ സുന്ദരമാക്കാം. അതിനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കണ്ണുകളില്‍ സ്ഥിരമായി മേക്കപ്പ് ഇടുന്നവരുണ്ടെങ്കില്‍ ഉറങ്ങുന്നതിനു മുന്‍പ് അത് നീക്കം ചെയ്തിരിക്കണം. ശക്തമായി ഉരച്ച് കഴുകാതെ വെറ്റ് വൈപ്പേഴ്‌സ് ഉപയോഗിച്ച് കണ്ണുകളിലെ മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്. ഇത് കണ്‍പീലികള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍, പേരയ്ക്ക, നെല്ലിക്ക തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും കണ്‍പീലികളുടെ ആരോഗ്യത്തിന് നല്ലതാണ്.

അതുപോലെ ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ അല്‍പനേരം വെയ്ക്കുന്നതും നല്ലതാണ്. ഇത് കണ്‍പീലികളെ ശക്തിപ്പെടുത്തുകയും പുതിയ കണ്‍പീലികള്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ആവണക്കെണ്ണയും ലോലമായ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്ന എണ്ണയും കണ്‍പീലിയില്‍ പുരട്ടുന്നതും നല്ലതാണ്. ഒലിവ് ഓയിലില്‍ മുക്കിയെടുത്ത നാരങ്ങാ തൊലി കണ്‍പീലികളുടെ മേലെ വെക്കുന്നതും കണ്‍പീലികളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇക്കാര്യങ്ങളൊക്കെ ചെയ്താല്‍ മനോഹരങ്ങളായ കണ്‍പീലികള്‍ ആര്‍ക്കും സ്വന്തമാക്കാം.

Comments: 0

Your email address will not be published. Required fields are marked with *