കരിപ്പൂര്‍ സ്വർണക്കടത്ത്; ടി.പി വധക്കേസ് പ്രതികള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്

കരിപ്പൂര്‍ സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതികള്‍ക്കും കവര്‍ച്ചയില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. പ്രചരിക്കുന്നത് ആരുടെ ശബ്ദരേഖയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്‌ദരേഖയിൽ പറയുന്നത്.

സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരുഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാര്‍ട്ടിക്കും എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് ശബ്ദരേഖയിൽ പറയുന്നത്.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് പങ്കാളി കെ.ടി റമീസിന്റെ സഹായി സലിമും ഉള്‍പ്പെട്ടതായുള്ള വിവരം പുറത്തായി. ദുബായില്‍ നിന്ന് സ്വര്‍ണമയച്ച സംഘത്തില്‍ സലീമും ഉള്‍പ്പെട്ടെന്ന വിവരം കസ്റ്റംസ് പരിശോധിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് പരിശോധിക്കുക. തിരുവനന്തപുരം നയതന്ത്ര സര്‍ണക്കടത്തിലും സലിം ഉള്‍പ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *