കരിപ്പൂർ സ്വർണക്കടത്ത് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സജേഷിന് കസ്റ്റംസ് നോട്ടീസ്

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി.സജേഷിന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.

അതിനിടെ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ്‌ ഷഫീഖിനെ ഇന്ന് കൊച്ചിൽ എത്തിച്ച് അർജുനൊപ്പം ചോദ്യം ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *