Flash News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് ഇഡി വീണ്ടും കത്തയച്ചു. കേസന്വേഷണത്തിന്റെ വിശദാംശങ്ങളും ഫയലുകളും പ്രതിപട്ടികയും ആവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു മാസം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇഡി ക്രൈം ബ്രാഞ്ചിന് കത്തയച്ചിരുന്നു. അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും ഇഡി കത്തയച്ചിരിക്കുന്നത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 18 ആയി. കേസിൽ നിലവിലെ 6 പ്രതികളിൽ 4 പേരെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ടും നൽകി.

Comments: 0

Your email address will not be published. Required fields are marked with *