കല്ലറയിൽ സ്ഥാപിച്ച കുരിശുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ

കല്ലറയിൽ സ്ഥാപിച്ച കുരിശുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ

കണ്ണൂരിൽ പള്ളി സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ. ശ്രീകണ്ഠപുരം അലക്‌സ്‌നഗർ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലുള്ള കുരിശുകളാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. 12 കുരിശുകൾ അജ്ഞാത സംഘം തകർത്തു. രാവിലെ സെമിത്തേരിയയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് ഇത് ആദ്യം കണ്ടത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ് കണ്ടെത്തിയത്. ഇടവക വികാരിയുടേയും ട്രസ്റ്റിമാരുടേയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Comments: 0

Your email address will not be published. Required fields are marked with *