‘കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിയുന്നു, എത്ര ഭീതിജനകമായ സാഹചര്യമാണിത്’; ഹൈക്കോടതി

പോത്തന്‍കോട് സുധീഷ് വധത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ‘ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അത് നടുറോഡില്‍ എറിയുന്നു, എത്ര ഭീതിജനകമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?’ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മറ്റൊരു കേസിന്റെ വാദത്തിനിടെയായിരുന്നു കോടതി ഈ ചോദ്യമുന്നയിച്ചത്.

സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ്, പോത്തന്‍കോട് കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *