കാഴ്ചയില്‍ വിരലുകള്‍ പോലെ ; കൂടുതല്‍ അറിയാം ടീ ട്രീ ഫിംഗേഴ്‌സ് എന്ന അപൂര്‍വ ഫംഗസിനെ കുറിച്ച്

ടീ ട്രീ ഫിംഗേഴ്‌സ്… ഈ പേര് ചിലരെങ്കിലും ഒരു പക്ഷെ കേട്ടിട്ടുണ്ടാകും. അപൂര്‍വമായ ഒരു തരം ഫംഗസ് ആണ് ഇത്. കണ്ടാല്‍ വികൃതമായ വിരലുകള്‍ പോലെ തോന്നും. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു പേരും അവയ്ക്ക് ലഭിച്ചത്.

ഓസ്‌ട്രേലിയയില്‍ ആയിരുന്നു ഈ ഫംഗസിനെ കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ അവിടെ പോലും ഇപ്പോള്‍ ഇത് വംശനാശ ഭീഷണിയിലാണ്. എങ്കിലും ഓസ്‌ട്രേലിയയിലെ ഫ്രഞ്ച് ഐലന്‍ഡില്‍ അതിജീവനത്തിനുള്ള പോരാട്ടം ടീ ട്രീ ഫിംഗേഴ്‌സ് ഫംഗസ് ശക്തമായി തുടരുന്നുണ്ട് എന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം. ലോകത്ത് ഏറ്റവും വലിയ ടീ ട്രീ ഫിംഗേഴ്‌സ് ഫംഗസിന്റെ കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നതും ഫ്രഞ്ച് ഐലന്‍ഡില്‍ ആണ്.

വേരറ്റ് വീണുകിടക്കുന്ന മരങ്ങളിലാണ് കൂടുതലായും ടീ ട്രീ ഫിംഗേഴ്‌സ് എന്ന ഫംഗസിനെ കണ്ടുവരുന്നത്. 1990കളിലായിരുന്നു ഇത്തരത്തിലുള്ള ഒരു ഫംഗസിനെ ശാസ്ത്രലോകം കണ്ടെത്തിയതും അതിന് ടീ ട്രീ ഫിംഗേഴ്‌സ് എന്ന് പേരു നല്‍കിയതും. വീണുകിടക്കുന്ന മരത്തടികള്‍ ദ്രവിപ്പിച്ചാണ് ഈ ഫംഗസ് തങ്ങളുടെ ഭക്ഷണം കണ്ടെത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം.

Comments: 0

Your email address will not be published. Required fields are marked with *