കാഷ്വല്‍ വേഷത്തില്‍ അനന്യ ; ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും

ട്രെന്‍ഡിങ്ങായ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നതില്‍ ബോളിവുഡ് നടി അനന്യ പാണ്ഡെ ഒട്ടും പിന്നിലല്ല. ഇക്കാര്യത്തില്‍ നടി ദീപിക പദുകോണാണ് താരത്തിന്റെ പ്രചോദനം. ബോളിവുഡിലെ സ്‌റ്റൈല്‍ ഐക്കണ്‍ എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ദീപിക. കഴിഞ്ഞ ദിവസം കാഷ്വല്‍ വേഷത്തില്‍ പാപ്പരാസികളുടെ ക്യാമറ കണ്ണില്‍ പതിഞ്ഞ അനന്യയുടെ ബാഗും അതിന്റെ വിലയുമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

മാസ്‌ക് ധരിച്ച് കാഷ്വല്‍ ജീന്‍സും മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും ധരിച്ച അനന്യയുടെ കൈയിലിരിക്കുന്ന ബാഗ് കണ്ടാല്‍ അത്ര പെട്ടെന്ന് ആകര്‍ഷണം തോന്നില്ലെന്നത് വാസ്തവം. ലൂയിസ് വ്യൂട്ടണ്‍സിന്റെ ഓണ്‍ ദി ഗോ ജിഎം ടോട്ടെ ബാഗാണ് താരത്തിന്റെ കൈയിലുണ്ടായിരുന്നത്. വില 3350 ഡോളര്‍. അതായത് ഏകദേശം 2,45,146 രൂപ.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 വിലൂടെ ബോളിവുഡിലെത്തിയ അനന്യ ബോളിവുഡ് നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ്. ഷാകുന്‍ ബത്രയുടെ അടുത്ത ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം അനന്യയും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം ലിഗര്‍ ആണ് മറ്റൊരു ചിത്രം. വിജയ്‌ക്കൊപ്പം ഇതാദ്യമായാണ് 22കാരിയായ നടി അഭിനയിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *