കാ​സ​ർ​ഗോ​ട്ടെ ക​ർ​ണാ​ട​ക​യു​മാ​യി ചേർന്നുള്ള സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ൾ മാ​റ്റാ​ൻ നീ​ക്കം; പ്ര​ച​ര​ണം അടിസ്ഥാനരഹിതമെന്ന് ജി​ല്ലാ കളക്‌ടർ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ ക​ന്ന​ട പേ​രു​ക​ൾ മാ​റ്റാ​ൻ കേ​ര​ളം നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന പ്ര​ച​ര​ണം അ​വാ​സ്തവ​മെ​ന്ന് ജി​ല്ലാ കളക്‌ടർ സ​ജി​ൻ ബാ​ബു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ചി​ക്കാ​ത്ത കാ​ര്യ​മാ​ണ് നി​ല​വി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു നീ​ക്ക​മി​ല്ലെ​ന്നും പ്ര​ച​രി​ക്കു​ന്ന​ത് അ​സ​ത്യ​മാ​ണെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ശ​ദീ​ക​രി​ച്ചു.

അ​തി​നി​ടെ മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ കേ​ര​ള​ത്തി​ന് ക​ത്ത​യ​ച്ചു. കേ​ര​ളം മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 12 സ്ഥ​ല​ങ്ങ​ളു​ടെ നി​ല​വി​ലെ പേ​രും പു​തി​യ പേ​രും ഉ​ൾ​പ്പെ​ടു​ന്ന ക​ത്താ​ണ് യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​യ​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഇ​ത്ത​ര​മൊ​രു പ്ര​ച​ര​ണം തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ ബി​ജെ​പി നേ​താ​ക്ക​ൾ വി​ഷ​യം ഏ​റ്റെ​ടു​ത്തു. കേ​ര​ളം പേ​ര് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും പിന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച് ഫേ​സ്ബു​ക്കി​ൽ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

Comments: 0

Your email address will not be published. Required fields are marked with *