കുംകിയാനകൾ കാട്ടാനകളെ മെരുക്കുന്നത് കണ്ടിട്ടുണ്ടോ?

ആനകളെ ഏറെ കൗതുകത്തോടെയാണ് നമ്മൾ നോക്കുന്നത്. എന്നാൽ ഈ കാണുന്ന ആനകൾ മെരുങ്ങുന്നതിനു മുൻപ് എത്രത്തോളം അപകടകാരികളായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? അത്തരത്തിൽ നിങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഒരു കാട്ടാനയുടെയും പരിശീലനം ലഭിച്ച ആനയുടെയും (തമിഴിൽ കുംകി) വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ (ഐ‌എഫ്‌എസ്) സുധാ രാമനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ‌എഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസാമിയാണ് വീഡിയോ ആദ്യമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

വീഡിയോ പങ്കുവെച്ച് സുധാ രാമൻ വന്യജീവി പരിപാലനവുമായി ബന്ധപ്പെട്ട ആളുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കുറിച്ചു. ‘പരിശീലനം ലഭിച്ച കുംകി ആന ഒരു കാട്ടാനയെ എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്ന് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോ കാണുക! ഇത്തരം എല്ലാ പ്രവർത്തനങ്ങളിലും വനപാലകർ എത്രത്തോളം അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുന്നുവെന്ന് കാണുക. വന്യജീവി പരിപാലനം ഏറ്റവും വെല്ലുവിളി നിറഞ്ഞ തൊഴിലുകളിൽ ഒന്നാണ്. കർണാടകയിലെ വനപരിപാലകർക്ക് അഭിനന്ദനങ്ങൾ’ എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.

ഇതുപോലുള്ള ഒരു പ്രവർത്തനത്തിന് കൃത്യമായ ആസൂത്രണവും ഏകോപനവും എത്രത്തോളം ആവശ്യമാണെന്ന് അവർ പരാമർശിച്ചു. ‘കൃത്യമായ ആസൂത്രണവും ഏകോപനവും ഇതിൽ ഉൾപ്പെടുന്നു. ഫോറസ്റ്റർ, വെറ്റുകൾ, സ്റ്റാഫുകൾ എന്നിവരുടെ കൂട്ടായ പരിശ്രമം ഇതിനു പിന്നിലുണ്ട്. കെ‌എഫ്‌ഡി പിടിച്ചെടുത്ത രണ്ട് കാട്ടാനകൾ ഈ വർഷം കുറച്ച് ജീവനുകൾക്ക് ഹാനിയായി മാറിയതായി റിപ്പോർട്ടുണ്ട്. ഇവ പിടിച്ചെടുക്കാൻ ഹസ്സൻ സംഘം കുംകി ആനകളെ ഉപയോഗിച്ചിരുന്നു.’ അവർ കൂട്ടിച്ചേർത്തു.

കുംകി ആനകളെ സാധാരണയായി വനം വകുപ്പാണ് പരിശീലിപ്പിക്കുന്നത്. കൂടുതലും അനാഥരായ ആനകളെ വളർത്തിയെടുത്താണ് പരിശീലനം നൽകുന്നത്. കുംകി ആനകൾക്ക് സാധാരണയായി വിശാലമായ നെറ്റിയും കാട്ടാനകളെ നിയന്ത്രിക്കാൻ ശക്തമായ കരുത്തും ഉണ്ട്. വീഡിയോയിൽ അപകടകാരിയായ കാട്ടാനയെ നിയന്ത്രിക്കുന്ന കുംകിയാനയെ കാണാം.

വീഡിയോ കാണാം : https://twitter.com/i/status/1403681299555131399

Comments: 0

Your email address will not be published. Required fields are marked with *