കുഞ്ചാക്കോ ബോബനെ ജനകീയ കവിയാക്കി കൊച്ചുമിടുക്കന്‍ ; വീഡിയോ വൈറല്‍

‘അനിയത്തിപ്രാവി’ലെ സുധിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാ കാലഘട്ടത്തിലും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

അമ്മ കുട്ടിയോട് ജനറൽനോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോ. ‘മലയാള ഭാഷയുടെ പിതാവ് ആര്?’, ‘മലയാള സാഹിത്യത്തിന്റെ മാതാവ് ആര്?’ എന്ന ആദ്യത്തെ രണ്ടു ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകിയ കൊച്ചുമിടുക്കൻ അമ്മയുടെ മൂന്നാമത്തെ ചോദ്യത്തിനാണ് രസകരമായ ഉത്തരം നൽകിയത്. ‘ജനകീയ കവി ആര്?’ എന്ന ചോദ്യത്തിന് കുഞ്ചൻനമ്പ്യാർ എന്നതിനു പകരം കുഞ്ചാക്കോ ബോബൻ എന്നാണ് കുട്ടി ഉത്തരം നൽകുന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട കുഞ്ചാക്കോ ബോബൻ ‘കവിതകൾ എഴുതി തുടങ്ങേണ്ടി വരുമെന്ന് തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.

സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് ‘പുതിയ ജനകീയ കവിയെ’ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റ്കളുമായി എത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

വിഡിയോ കാണാം : https://www.instagram.com/p/CQa1CaagxkP/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *