കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പര്‍ ഉപയോഗം : ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

യാത്രയ്ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് ഡയപ്പര്‍ പ്രധാനമായും വിപണിയില്‍ എത്തുന്നതെങ്കിലും വീട്ടിലും ദിവസം 5 – 6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പര്‍ മാറ്റാതെ ഏറെ നേരം ഉപയോഗിക്കുന്നത് കുഞ്ഞിന് അസ്വസ്ഥതകള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. സ്ഥിരമായി ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് മൃദുവായ ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. ഡയപ്പര്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. അധികനേരം ഈര്‍പ്പം തങ്ങി നില്‍ക്കാതെയും ശ്രദ്ധിക്കണം. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയില്‍ ആകാനും പാടില്ല.

തുണി കൊണ്ടുള്ള ഡയപ്പറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം മൂന്നോ നാലോ തവണ വെള്ളത്തിലിട്ട് സോപ്പ് പൂര്‍ണമായും നീക്കം ചെയ്യുക. ഡയപ്പര്‍ ധരിപ്പിക്കുന്നതിനു മുന്‍പ് ഉണങ്ങിയ കോട്ടണ്‍ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവ് പൂര്‍ണ്ണമായും നീക്കം ചെയ്യുക. ചെറിയ ഡയപ്പര്‍ റാഷുകള്‍ കുഞ്ഞുങ്ങളെ അലട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

Comments: 0

Your email address will not be published. Required fields are marked with *