കുഞ്ഞ് സീലിന്റെ ആദ്യ നീന്തല്‍ ക്ലാസ്സ് ; വീഡിയോ വൈറല്‍

മൃഗങ്ങളുടെയും പക്ഷികളുടെയും എല്ലാം രസകരമായ വീഡിയോകൾ ഏറെ കൗതുകകരമാണ്. ഇത്തരത്തിൽ ഏറെ ഹൃദയസ്പർശിയായ വീഡിയോയാണ് ഈ കുഞ്ഞു സീലിന്റെ നീന്തൽപഠനം.

റെക്സ് ചാപ്മാൻ എന്ന ട്വിറ്റർ ഉപയോക്താവാണ് 42 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ ഒരു ചെറിയ സീൽ തന്റെ ആദ്യ നീന്തൽ‌പാഠം അഭ്യസിക്കുന്നത് കാണാം.

ഒരു ഇൻസ്ട്രക്ടർ സീലിന്റെ വാൽ വെള്ളത്തിൽ മുക്കി നീന്തൽ പഠിപ്പിക്കാൻ ആരംഭിക്കുന്നു. സീൽ പരിഭ്രാന്തിയോടെ ഇൻസ്ട്രക്ടറെ നോക്കുന്നതും കാണാം. പതുക്കെ പതുക്കെ ആത്മവിശ്വാസത്തോടെ സീൽ നീന്താൻ തുടങ്ങിയപ്പോൾ ഇൻസ്ട്രക്ടർ അതിനെ വെള്ളത്തിലേക്ക് വിടുന്നു. ‘ഈ കുഞ്ഞു സീലിനെ ആദ്യമായി വെള്ളത്തിലേക്കിറക്കുന്ന കാഴ്ച നിങ്ങൾ ഇന്ന് കാണുന്നതിലെ ഏറ്റവും മധുരമുള്ള കാഴ്ചയായിരിക്കും.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം : https://twitter.com/i/status/1405026475351359489

Comments: 0

Your email address will not be published. Required fields are marked with *