കുടവയര്‍ കുറയ്ക്കണോ ; ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചോളൂ

ആരോഗ്യ പ്രശ്‌നം മാത്രമല്ല സൗന്ദര്യ പ്രശ്‌നം കൂടിയാണ് പലര്‍ക്കും കുടവയര്‍. കുടവയറും അമിത വണ്ണവുമെല്ലാം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും ചെറുതല്ല. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കില്‍ അമിതവണ്ണത്തെ ചെറുക്കാന്‍ സാധിക്കും. കൃത്യമായ പ്ലാനിങ്ങും വണ്ണം കുറയ്ക്കാനുള്ള മനസ്സും വേണമെന്ന് മാത്രം.

കൃത്യമായ വ്യായാമം ആണ് ആദ്യം വേണ്ടത്. കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും ശരീരം നല്ലതുപോലെ അനങ്ങുന്ന തരത്തിലുള്ള വ്യായാമം ചെയ്യണം. നടത്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ നല്ലതുപോലെ വെള്ളം കുടിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നത് അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മൂന്ന് നേരം സമൃദ്ധമായി കഴിക്കുന്നതിനു പകരം ഇടയ്ക്കിടെ ചെറിയ അളവില്‍ സ്‌നാക്‌സ് കഴിക്കുന്നതും നല്ലതാണ്. ഡ്രൈ ഫ്രൂട്‌സും പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡും ഇടവേളകളില്‍ കഴിക്കാം. ജങ്ക് ഫുഡുകളുടെയും മധുരപലഹാരങ്ങളുടേയും അളവ് കുറയ്ക്കാനും ശ്രദ്ധിക്കണം. പഞ്ചസാരയും കൃത്രിമ മധുരപാനീയങ്ങളും ഒഴിവാക്കുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കുടവയറിനെയും അമിത വണ്ണത്തെയും ചെറുക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ആരോഗ്യകരമായ ഉറക്കം. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. എന്നാല്‍ പകല്‍ സമയത്തെ ഉറക്കം ആരോഗ്യകരമല്ല താനും.

Comments: 0

Your email address will not be published. Required fields are marked with *