കുട്ടി സെറീന അമ്മയുടെ വേഷത്തില്‍ ; സെറീന വില്യംസിന്റെ മകളുടെ ചിത്രം വൈറല്‍

അമ്മയുടെ വേഷം അണിഞ്ഞാല്‍ മകള്‍ പ്രശസ്തയാകുമോ? ആകുമെന്നാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ കാണിച്ചു തന്നത്. ഒരു മൂന്നര വയസുകാരി തന്റെ അമ്മയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം അണിഞ്ഞ ചിത്രം പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി. പ്രശസ്ത അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന്റെ മകള്‍ ഒളിമ്പിയ ആണ് ഇന്റര്‍നെറ്റ് ലോകത്ത് വൈറലായ ആ കൊച്ചു മിടുക്കി.

കളിക്കളത്തിലെ സെറീന വില്യംസിന്റെ വേഷം പലപ്പോഴും വാര്‍ത്തകളില്‍ നിറയുക പതിവാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ താരം അണിഞ്ഞ കറുപ്പ്, ചുവപ്പ്, പിങ്ക് നിറങ്ങള്‍ കൂടിച്ചേര്‍ന്ന ക്യാറ്റ് സ്യൂട്ട് മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. സെറീനയുടെ ഈ വേഷത്തിന്റെ ചെറുപതിപ്പ് അണിഞ്ഞാണ് കുട്ടി സെറീന ടെന്നീസ് പരിശീലന കോര്‍ട്ടില്‍ കൈയില്‍ റാക്കറ്റുമായി നിന്നത്. ഒളിമ്പിയയുടെ അച്ഛന്‍ അലക്‌സിസ് ഒഹാനിയന്‍ മകളുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്നെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടി സെറീനയുടെ ടെന്നീസ് പരിശീലന ചിത്രം സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറലായി. സമാന വേഷത്തില്‍ അവള്‍ക്കരികില്‍ എത്തുന്നതു വരെ പോസ്റ്റ് വൈകിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ചിത്രത്തിന് അമ്മ സെറീനയുടെ കമന്റ്. ഏതായാലും കുട്ടി സെറീന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *