കൂളായി ഗ്ലാസ് കഴിക്കുന്ന കുടുംബം ; ലെനയുടെ വീഡിയോ വൈറല്‍

ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുള്ള ചലച്ചിത്ര താരമാണ് ലെന. സൈബര്‍ ഇടങ്ങളില്‍ നിരവധി ആരാധകരുമുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഇപ്പോൾ ലെന പങ്കുവെച്ച രസകരമായ ഒരു വീഡിയോ. ‘ദ് ഗ്ലാസ് ഈറ്റിങ് ഫാമിലി’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

വീഡിയോ കണ്ടാല്‍ ലെനയും അച്ഛനും അമ്മയും ഗ്ലാസ് ഭക്ഷിക്കുന്നതായാണ് തോന്നുക. എന്നാല്‍ സത്യം അതല്ല. ലെന കഴിക്കുന്നത് സിനിമാ ലൊക്കേഷനില്‍ ഫൈറ്റ് സീനുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്‌സ് ഗ്ലാസ് ആണ്. ആദം ജോണിന്റെ ഷൂട്ടിനിടെ താന്‍ ചെയ്ത പ്രാങ്ക് ആണ് ഇതെന്നും താരം കുറിച്ചു.

ഇനി വീട്ടുകാര്‍ കഴിക്കുന്ന ഗ്ലാസ്…. അത് ഗ്ലാസ് പോലെ തോന്നിക്കുന്ന ഒരു എഡിബിള്‍ കേക്ക് ടോപ്പര്‍ ആണ്. അച്ഛന്റെ ജന്മദിനത്തില്‍ അമ്മ ഉണ്ടാക്കിയ കേക്കാണ് ഇതെന്നും താരം പറയുന്നു. ഒരു ഹൊറര്‍ ഫീല്‍ കിട്ടാന്‍ വിവിധ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് തങ്ങളെല്ലാവരും ഗ്ലാസ് കഴിക്കുന്ന വീഡിയോ ഉണ്ടാക്കിയതാണെന്നും വീടുകളില്‍ ഇത് ആരും പരീക്ഷിക്കരുതെന്നും ലെന പറയുന്നു.

വീഡിയോ കാണാം – https://www.instagram.com/p/CQD11gpJs2X/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *