കൃതിക ഉദയനിധിയുടെ അടുത്ത ചിത്രത്തില്‍ നായകനായി കാളിദാസ് ജയറാം

തമിഴ് സംവിധായക കൃതിക ഉദയനിധിയുടെ അടുത്ത ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ കാളിദാസ് ജയറാം ആണ്. യാത്രകളുമായി ബന്ധപെട്ടുള്ള അടുത്ത ചിത്രത്തിന്റെ ചില വിവരങ്ങൾ കൃതിക തന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

കറുപ്പൻ, ബ്രിന്താവൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി തനവ്യ രവിചന്ദ്രൻ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തമിഴ് നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് തിരകഥാകൃത്തും സംവിധായകയുമായ കൃതിക ഉദയനിധി. തമിഴിലെ മികച്ച ചിത്രമായ ‘വണക്കം ചെന്നൈ ‘ ആണ് കൃതിക ആദ്യം സംവിധാനം ചെയ്തത്. പിന്നീട് ബോക്സ്‌ ഓഫീസ് ഹിറ്റായ ‘കാളി ‘ സിനിമയും കൃതിക സംവിധാനം ചെയ്തിരുന്നു. പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *