കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചിട്ടില്ല; യൂറോപ്യന്‍ യൂണിയന്‍

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യതമാക്കി. കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആസ്ട്രസെനക- ഓക്സ്ഫഡ് വാക്‌സിന്റെ ഇന്ത്യന്‍ നിര്‍മിത പതിപ്പിന് യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ വാക്‌സിനേഷന്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഫൈസര്‍, മൊഡേണ, ഓക്സ്ഫഡ് -ആസ്ട്രസെനകയുടെ വാക്‌സെര്‍വ്രിയ ( Vaxzervria by AstraZeneca-Oxford), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്‌സിനുകള്‍ക്ക് മാത്രമാണ് നിലവിൽ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.

Comments: 0

Your email address will not be published. Required fields are marked with *