കെ സുരേന്ദ്രന് എതിരായ കോഴക്കേസ് :ബി ജെ പി നേതാവ് പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിന് ഹാജരായി

കെ സുരേന്ദ്രന് എതിരായ കോഴക്കേസിൽ ബി ജെ പി വയനാട് ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിന് ഹാജരായി.വയനാട് എസ്. പി ഓഫീസിൽ ആണ് പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിന് എത്തിയത്.ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാർ ആണ് ചോദ്യം ചെയ്യുന്നത്. നേരത്തെ ബത്തേരി മണ്ഡലത്തിന്‍റെ ചുമതലയില്ലാത്ത ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.സി.കെ. ജാനുവിന് പത്തു ലക്ഷം രൂപ കോഴ നൽകി എന്നാണ് കേസ്.

Comments: 0

Your email address will not be published. Required fields are marked with *