കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കുന്നു; മന്ത്രി ആർ ബിന്ദു

കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യ വത്കരിക്കുന്നുവെന്ന് മന്ത്രി ഡോ ആർ ബിന്ദു. വിദ്യാഭ്യാസ മേഖല അതിതീവ്രമായി കേന്ദ്രം വർഗീയവത്കരിക്കുന്നുവെന്നും അതിനെ ചെറുക്കണമെന്നും എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ കേന്ദ്ര സർക്കാർ എഴുതി ചേർത്തു. ഭണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ആർ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Comments: 0

Your email address will not be published. Required fields are marked with *