കേരളം അനാവശ്യ ഇളവുകള്‍ നല്‍കി വന്‍ ദുരന്തം വിളിച്ചുവരുത്തരുത് , ഐ സി എം ആർ

കൊവിഡ് വ്യാപനം കേരളത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കുന്നത് നല്ലതല്ലെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. അനാവശ്യ ഇളവുകള്‍ നല്‍കി വന്‍ ദുരന്തം വിളിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പില്‍ ഐസിഎആര്‍ പറയുന്നു. കേരളമടക്കം കൊറോണ വ്യാപനം കൂടിയ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

കേരളത്തില്‍ ഇന്ന് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആര്‍ മുന്നറിയിപ്പുമായി നൽകിയത്.

ആഘോഷങ്ങള്‍ സൂപ്പര്‍ സ്പ്രെഡ് ആകാന്‍ സാധ്യതയുണ്ട്. ഓണം, മുഹ്റം, ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് അനാവശ്യ ഇളവുകള്‍ നല്‍കരുത്. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണം. പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണമെന്നും ഐസിഎംആര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

Comments: 0

Your email address will not be published. Required fields are marked with *