കേരളത്തിലെ ആ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് ക്ലാസ്മേറ്റ്സിലെ സുഗുവില്‍ പ്രതിഫലിച്ചത് ; വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

മലയാള ചലച്ചിത്ര ലോകത്ത് നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മുടെയെല്ലാം മനസ്സുകളിലുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് സുഗു. പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തില്‍ സുഗു എന്ന കഥാപാത്രമായി എത്തിയത്.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തിയ സുഗുവില്‍ പ്രതിഫലിച്ചത് കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ശൈലികളില്‍ പലതുമായിരുന്നു എന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മുന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പല ശൈലികളും പൃഥ്വിരാജിന്റെ സുഗു എന്ന കഥാപാത്രത്തില്‍ പ്രതിഫലിച്ചു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

എന്നാല്‍ സുഗു എന്ന കഥാപാത്രം ലാല്‍ ജോസിന്റെ സീനിയര്‍ ആയിരുന്ന ഇ ചന്ദ്രബാബുവിന്റെ പ്രതിഫലനമാണെന്നും അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു ഇ ചന്ദ്രബാബു. ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ കഥാപാത്രങ്ങളില്‍ പലര്‍ക്കും തന്റെ കലാലയ ജീവിതവുമായി ബന്ധമുണ്ടെന്നും ലാല്‍ ജോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *