Flash News

കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.

നാളെ മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റ് സർവീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കൽ ക്രിസ്തുമസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *