‘കേശു ഈ വീടിന്റെ നാഥൻ’ തിയേറ്ററില്‍ റിലീസ് ചെയ്യും

ചെറിയ ഇടവേളയ്ക്കു ശേഷം ദിലീപ് നായകനായെത്തുന്ന സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ഏറെ കാലം മുന്‍പുതന്നെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പ്രദർശനം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വൈകുകയായിരുന്നു. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നില്ലെന്നും പ്രേക്ഷകർക്ക് തിയേറ്ററുകളിൽ തന്നെ വന്നിരുന്നു ചിത്രം ആസ്വദിക്കാനാകുമെന്നും ഇപ്പോള്‍ സിനിമയുടെ സംവിധായകൻ നാദിർഷ അറിയിച്ചിരിക്കുകയാണ്. 2015ൽ ഇറങ്ങി ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ‘അമർ അക്ബർ അന്തോണി’ യാണ് നാദിർഷയുടെ സംവിധാനത്തിൽ പിറന്ന ആദ്യ സിനിമ.

കേശു ഈ വീടിന്റെ നാഥനിൽ ദിലീപിന്റെ ഭാര്യയായി വേഷമിടുന്നത് ഉർവശി ആണ്. കൂടാതെ അനുശ്രീ, സ്വാസിക, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിപാൽ ആണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *