‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍’ ഗാനവുമായി അഹാന ; വീഡിയോ വൈറല്‍

അഭിനേത്രിക്കു പുറമേ അഹാന കൃഷ്ണ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയാണ്. സഹോദരിമാരോടൊപ്പം നൃത്ത വീഡിയോകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്കിടെ ഗാനങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ അഹാന താന്‍ പാടിയ പുതിയ ഒരു ഗാനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍’ എന്ന ഗാനമാണ് അഹാന യൂകലേലി ഉപയോഗിച്ച് പാടിയിരിക്കുന്നത്. ‘ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നു. യൂകലേലി ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്.’ എന്ന അടിക്കുറുപ്പുമായാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തില്‍ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ മോഹന്‍ലാലും കെ.എസ് ചിത്രയും ചേര്‍ന്ന് പാടിയ ‘കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍’ എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. കാവാലം നാരായണ പണിക്കരാണ് ഈ ഗാനത്തിന് വരികള്‍ കുറിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *