കൈയിലും കാലിലും തലയിലും വരെ സാനിറ്റൈസര്‍ ; കൊറോണ കാലത്തെ ഒരു വൈറല്‍ കാഴ്ച്ച

ദുരന്തമാരിയായ കൊവിഡിനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് നാം. പലതരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങളും ഇതിനായി സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ ചെറുക്കാന്‍ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമാണ് എറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ എന്നും നമുക്ക് അറിയാം.

ഈ കൊറോണ കാലത്ത് ശ്രദ്ധ നേടുകയാണ് ഒരു വീഡിയോ. പ്രായമായ ഒരാള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റേതാണ് ദൃശ്യങ്ങള്‍. ഒരു കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന്റെ അരികിലേക്ക് മറ്റൊരാള്‍ സാനിറ്റൈസറുമായി വരുന്നു. കൈ നീട്ടി സാനിറ്റൈസര്‍ വാങ്ങിയ അദ്ദേഹം കൈകളിലും മുഖത്തും തലയിലും കാലിലുമെല്ലാം സാനിറ്റൈസര്‍ പുരട്ടുന്നത് കാണാം.

നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ രുപിന്‍ ശര്‍മ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചതോടെ സംഭവം വൈറലായി. കൊറോണ പോലും ഇദ്ദേഹത്തിന്റെ അടുത്തെത്താന്‍ അല്പം പേടിക്കും എന്നാണ് പലരും നല്‍കുന്ന കമന്റ്.

വീഡിയോ കാണാം :

*इसका Corona बाल भी बाका नहीं कर सकता 😆😆*

पर #मास्क नीचे नहीं करना था चाचा pic.twitter.com/WVXxGCpMfS
— Rupin Sharma IPS (@rupin1992) May 29, 2021

Comments: 0

Your email address will not be published. Required fields are marked with *