കൈയിലുള്ള പ്രാചീന നാണയത്തിന്റെ നിലവിലെ മൂല്യം അറിയാം ഇങ്ങനെ

നാണയശേഖരണം ശീലമാക്കിയ പലരും ഉണ്ടാകുമല്ലോ നമ്മുടെ ഇടയിൽ.. എന്നാല്‍ ഇവയുടെ നിലവിലെ മൂല്യം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ ?

ഓൺലൈൻ സൈറ്റുകളിലൊക്കെ ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ വാർത്തകൾക്ക് കുറവൊന്നുമില്ല. ചില പഴയ നാണയങ്ങൾക്ക് പതിനായിരങ്ങളും ലക്ഷങ്ങളും ഒക്കെ വിലയിട്ട് മിക്ക സൈറ്റുകളും വിൽക്കുന്നതാണ് ഇതിന് കാരണം. ഡിഎൻഎ ഇന്ത്യയും സീന്യൂസുമാണ് ഇതിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ്. ലിമിറ്റഡ് എഡിഷൻ 5 രൂപ, 10 രൂപ നാണയങ്ങൾക്ക് ലക്ഷങ്ങൾ നേടാമെന്നാണ് ഈ സൈറ്റുകൾ പറയുന്നത്.

ഇ – കൊമേഴ്സ് കമ്പനിയായ ഇ – ബേയിലും പഴയ നാണയങ്ങൾ വിൽപ്പനയ്ക്ക് എത്താറുണ്ട്. കൈയ്യിലുള്ള നാണയത്തിൻെറ മൂല്യം പരിശോധിക്കാനും അപൂർവ്വ നാണയമാണ് കൈയില്‍ ഇരിക്കുന്നതെങ്കില്‍ അത് ഉറപ്പാക്കാനും വഴിയുണ്ട്. അപൂർവ്വ നാണയങ്ങൾ ലേലം ചെയ്യുന്ന ന്യൂമിസ്‍മാറ്റിക് ലേല കേന്ദ്രങ്ങൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമൊക്കെ പ്രവർത്തിക്കുന്നുണ്ട്.

വ്യാജമല്ലാത്ത നോട്ടുകളും കറൻസികളുമാണ് ലേലം ചെയ്യാൻ ഉണ്ടാവുക. നിലവിൽ രാജ്യത്ത് നിരവധി കോയിൻ സൊസൈറ്റികളും ക്ലബുകളുമുണ്ട്. ഇവയിലൂടെ ലിമിറ്റഡ് എഡിഷൻ നാണയങ്ങളുടെ മൂല്യം അറിയാം. തട്ടിപ്പുകൾക്ക് ഇരയാകാതെ ശ്രദ്ധിക്കണമെന്ന് മാത്രം.

Comments: 0

Your email address will not be published. Required fields are marked with *