കൊച്ചിയിലെ എല്‍ഡിഎഫ് വിജയം ആഘോഷിച്ച് ജോജുവും വിനായകനും; വീഡിയോ

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനിലെ എൽഡിഎഫ് വിജയാഘോഷത്തിൽ പങ്കുചേര്‍ന്ന് നടന്മാരായ ജോജു ജോര്‍ജും വിനായകനും. കോര്‍പറേഷനിലെ 6-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്.

പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയില്‍ കാണാം.

https://www.facebook.com/KAASHMEERA/videos/1282804055480336

Comments: 0

Your email address will not be published. Required fields are marked with *