കൊച്ചി മെട്രോ : രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അവതാളത്തിൽ

കൊച്ചി മെട്രോയിൽ നാല് മാസമായി സ്ഥിരം എംഡി ഇല്ലാത്തത് മെട്രോ കാക്കനാട് പാതയ്ക്കായുള്ള നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണമായി ഉയരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ സ്ഥാനമൊഴിഞ്ഞത് മുതല്‍ കൊച്ചി മെട്രോക്ക് സ്ഥിരം എംഡി ഇല്ല.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന കെ ആര്‍ ജ്യോതിലാലിനാണ് പകരം ചുമതല. കൊച്ചി മെട്രോ രണ്ടാം ഘട്ടം, വാട്ടര്‍ മെട്രോ തുടങ്ങി സുപ്രധാന ജോലികള്‍ തുടരുന്നതിനിടെ സ്ഥിരം എംഡി ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാരില്‍ മറ്റ് പല ചുമതലകളും വഹിക്കുന്ന ജ്യോതിലാല്‍ മെട്രോ സംബന്ധിച്ച്‌ ഡൽഹിയിൽ കേന്ദ്രസര്‍ക്കാര്‍ വിളിച്ച പ്രധാന യോഗങ്ങളില്‍ പോലും പങ്ക് എടുത്തില്ല.

Comments: 0

Your email address will not be published. Required fields are marked with *