Flash News

കൊണ്ടോട്ടി പീഡനശ്രമം; പ്രതി 15കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ്പി

മലപ്പുറം കൊണ്ടോട്ടിയിൽ 22കാരിക്കെതിരായ പീഡനശ്രമത്തിൽ കസ്റ്റഡിയിലെടുത്ത 15കാരന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. പ്രതിക്ക് പ്രായപൂർത്തി ആകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹാജരാക്കാനാവില്ല. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരിക്കുണ്ട്. പെൺകുട്ടിയെ പിന്തുടർന്ന് പ്രതി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിന്നതിനാൽ ജീവൻ അപായപ്പെട്ടില്ല. പെൺകുട്ടിയുടെ പരിക്കുകൾ ​ഗുരുതരമാണെന്നും എസ്പി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *