Flash News

കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. കൊല്ലം തെൻമല കെഐപി ലേബർ കോളനിയിലെ അനി, വിദ്യ ദമ്പതികളുടെ മകൾ അഞ്ജലി (12) ആണ് മരിച്ചത്. വീടിന്റെ ഹാളിലെ ഹുക്കിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈൽ ഫോണിൽ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *