കൊവാക്സിൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ബ്രസീൽ

പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരായ ക്രമക്കേട് ആരോപണങ്ങൾക്കെതിരായ അന്വേഷണത്തിനിടെ, ഭാരത് ബയോടെക്കിന്റെ 20 ദശലക്ഷം കൊവാക്സിൻ ഡോസകൾ വാങ്ങുന്നതിനുള്ള 324 മില്യൺ യുഎസ് ഡോളർ കരാർ രാജ്യം നിർത്തിവയ്ക്കുമെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു.
വാക്‌സിൻ വാങ്ങുന്ന പ്രക്രിയയെക്കുറിച്ച് ഏജൻസി അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ (സിജിയു) മേധാവി വാഗ്നർ റൊസാരിയോ ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗയുമായി നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ഭരത് ബയോടെക് 20 ദശലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഫെബ്രുവരിയിൽ കൊവാക്സിൻ വാക്സിൻ വാങ്ങാനുള്ള കരാർ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. കൊവിഡ് വാക്സിനുകൾ വാങ്ങുന്നതിനുള്ള കരാറിൽ അഴിമതി നടക്കുമെന്ന് ബ്രസീൽ പ്രസിഡന്റിനുമേൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിൻ വാങ്ങാനുള്ള നടപടിക്രമങ്ങൾ താൽകാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

Comments: 0

Your email address will not be published. Required fields are marked with *