കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണം; സ്വകാര്യ ആശുപത്രികൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് കോടതി നിലവിൽ തടഞ്ഞു വച്ചിരിക്കുകയാണ്.

കൊവിഡ് ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനടങ്ങിയ ഡിവിഷൻ ബഞ്ച് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ പരിഷ്കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്നറിയിച്ച സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ഇതോടൊപ്പം വിതരണക്കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ നൽകിയിട്ടുള്ള ഹർജിയും കോടതി പരിഗണിക്കും.

Comments: 0

Your email address will not be published. Required fields are marked with *