കൊവിഡ് നിയമലംഘനം; ഖത്തറില്‍ 252 പേര്‍ക്കെതിരെ നടപടി
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ശക്തം. നിയമലംഘനം നടത്തിയ 252 ആളുകളെ കൂടി അറസ്റ്റ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് ഇവരെ പിടികൂടിയത്. മാസ്ക് ഉപയോഗിക്കാത്തതിനാണ് 245 പേരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിനുമാണ് നടപടി എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അറസ്റ്റിലായവരെ മേൽ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.