കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി എമിറേറ്റ്സ്; പൊതുസ്ഥലങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം

എമിറേറ്റിലെ പൊതുസ്ഥലങ്ങളിൽ ഓഗസ്റ്റ് 20 മുതൽ വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശിക്കാൻ അനുമതി. മുൻഗണനാ പട്ടികയിലെ 93 ശതമാനത്തിലേറെ പേർക്കും വാക്സീൻ ലഭ്യമാക്കിയ ശേഷമാകും നിയന്ത്രണം നടപ്പാക്കുക.

ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ, ജിംനേഷ്യം, സ്പോർട്സ്-സാംസ്കാരിക കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ക്ലബുകൾ, തീം പാർക്കുകൾ സർവകലാശാലകൾ, മറ്റു വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്കു മാത്രമാകും പ്രവേശനം. വാക്സിനേഷനിൽ ഇളവ് അനുവദിച്ചവർക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇതു ബാധകമല്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *