കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ‘കാന്തിക ശക്തി’ ലഭിച്ചു ; അവകാശവാദവുമായി 70കാരന്‍

കൊവിഡ് വാക്സിന് ചെറിയ തോതിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി, ശരീര വേദന തുടങ്ങിയവയാണ് സാധാരണയായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച് വിചിത്രമായ ഒരു അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു വയോധികന്‍.

മഹാരാഷ്ട്രയിലെ നാഷിക്കില്‍ നിന്നുള്ള 70കാരനായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷം വിചിത്രമായ പാര്‍ശ്വഫലം ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചതിനു ശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചു എന്നാണ് ഇയാള്‍ പറയുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ നടപ്പാക്കി വരുന്നത്. ജനുവരി 16ന് ആരംഭിച്ച ഈ ദൗത്യം വഴി കോടിക്കണക്കിന് ആളുകളാണ് വാക്സിന്‍ സ്വീകരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ‘പാര്‍ശ്വഫലം’ ഇത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. മെറ്റല്‍ വസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നു എന്നാണ് വയോധികനായ അരവിന്ദ് അവകാശപ്പെടുന്നത്.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്’ എന്ന് ഇയാള്‍ പറയുന്നു. തന്റെ വാദത്തെ ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. നാണയങ്ങള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ എന്നിവ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.

വീഡിയോ കാണാം – https://www.instagram.com/reel/CP7j30NJwvu/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *